ഓഗസ്റ്റ് ആദ്യവാരമാണ് മുലയൂട്ടല്‍ വാരമായി ലോകം ആചരിക്കുന്നത്. നവജാത ശിശുക്കളുടെ ശരിയായ വളര്‍ച്ചക്കും ബുദ്ധി വികാസത്തിനും മുലയൂട്ടല്‍ അത്യന്താപേക്ഷിതമാണെന്നുള്ള അവബേധം സൃഷ്ടിക്കാനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് മുലയൂട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'നമുക്ക് മുലയൂട്ടാം, ജോലി ചെയ്യാം'എന്നതാണ് 2023ലെ ലോക മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള അവസരം ഉണ്ടായക്കലാണ് ഇതുകൊണ്ട് ലക്ഷമിടുന്നത്. പല രാജ്യങ്ങളും ഈ വര്‍ഷം മുതല്‍ ജോലി സ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കുകയാണ്.
മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി മുലയൂട്ടല്‍ ബോധവത്കരണ ക്യാമ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍, ശില്‍പശാലകള്‍, തുടങ്ങി നിരവധി പരിപാടികളാണ് ഈ വാരം സംഘടിപ്പിക്കുന്നത്. കുഞ്ഞിന്റെ ദഹന ശേഷി വര്‍ധിപ്പിക്കാനും അലര്‍ജി ആസ്തമ എന്നിവ വര്‍ധിക്കാനുള്ള സാധ്യത കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരിയായ മുലയൂട്ടിലിലൂടെ സാധിക്കുന്നു. കൂടാതെ അമ്മയക്കും മുലയൂട്ടല്‍ ഗുണം ചെയ്യുന്നു. സ്തനാര്‍ബുധം കുറയ്ക്കാനും പ്രസവാനന്തരം വിഷാദ സാധ്യത കുറയ്ക്കുന്നു.
കുഞ്ഞിന് മുലയൂട്ടുമ്പോള്‍ സൗന്ദര്യം കുറയുമെന്ന തെറ്റായ ധാരണ ഇന്നത്തെ കാലത്ത് വ്യാപകമായിട്ടുണ്ട്. അത്തരം ചിന്തകള്‍ക്ക് വിരാമമിടാന്‍ കൂടിയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്.