Share this Article
News Malayalam 24x7
മോനിഷ എന്ന തീരാനഷ്ടം ;കണ്ണീരോർമ്മകൾക്ക് ഇന്നേക്ക് 31 വര്‍ഷം
Monisha death anniversary

മലയാള സിനിമയുടെ വരപ്രസാദമായിരുന്നു മോനിഷ. ആദ്യചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി, ശാലീനതയുടെ മറ്റൊരുപേരായ മോനിഷ ഡിസംബറിന്റെ നഷ്ടമായിട്ട് ഇന്നേക്ക് 31 വര്‍ഷം.

മഞ്ഞള്‍ പ്രസാദവുമായി മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നു വന്ന താരമായിരുന്നു മോനിഷ ഉണ്ണി. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ ഗൗരി എന്ന കാഥാപാത്രത്തിന് ദേശീയ അവാര്‍ഡ് മോനിഷയെ തേടിയെത്തുമ്പോള്‍ പ്രായം വെറും പതിഞ്ച് മാത്രം. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ മോനിഷയുടെ കാലഘട്ടമായിരുന്നു. ആറു വര്‍ഷത്തിനിടയില്‍ മലയാളത്തിലും തമിഴിലും കന്നടയിലുമായി ഇരുപ്പത്തി അഞ്ചോളം സിനിമകള്‍.

മോഹല്‍ലാലിനൊപ്പം മാളവിക നങ്ങ്യാരായി ആനന്ദ നൃത്തമാടിയ കമലദളം മുതല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഋതുഭേതത്തിലെ തങ്കമണി,കുടുംബസമേതത്തിലെ തുളസി ,അധിപന്‍,ആര്യന്‍,കടവ്,പെരുന്തച്ചനിലെ കുഞ്ഞിക്കാവ് തമ്പുരാട്ടി അങ്ങനെ അങ്ങനെ മോനിഷയുടെ സുവര്‍ണ്ണകാലഘട്ടം.ഗ്രാമീണിത തുളുമ്പുന്ന മുഖവും കഥപറയുന്ന വിടര്‍ന്ന കണ്ണുകളും ഭാവാഭിനയവും മോനിഷയെ മലയാളത്തിന്റെ പ്രിയ താരമാക്കി.ശേഷം 1992ല്‍ തന്റെ ഇരുപ്പത്തിയൊന്നാം വയസില്‍ ചിത്രീകരണത്തിനായി സെറ്റുകള്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്ന ഇതേ ഡിസംബറില്‍ ചേര്‍ത്തലയില്‍ വെച്ചുണ്ടായ  കാറപകടത്തില്‍ മോനിഷ മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞു.മോനിഷയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ  എം ടി പറഞ്ഞുവെച്ചത് പോലെ പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്ര കുഞ്ഞ് ഡിസംബറിലെ തീരാനഷ്ടമായി ഇന്നും ഓര്‍മിക്കപ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article