ഇന്ന് ദേശീയ രക്ഷാകര്‍തൃദിനം.നമ്മുടെ രക്ഷാകര്‍ത്താക്കളായ അച്ഛനെയും അമ്മയെയും സ്‌പെഷ്യലാക്കുന്ന ദിനം കൂടിയാണിത്. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ദേശീയ രക്ഷാകര്‍തൃദിനം ആഘോഷിക്കുന്നത്.
മക്കളുടെ സുരക്ഷിതത്വം തന്നെയാണ് ഏതൊരു അച്ഛനമ്മമാരുടെയും ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് ഓരോരുത്തരും കഷ്ടപ്പെടുന്നതും. മക്കളെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതിനും അവരുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള മാതാപിതാക്കളുടെ ത്യാഗത്തിനും പ്രതിബദ്ധതയ്ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണ് ദേശീയ രക്ഷാകര്‍തൃദിനം.
ഈ ദിനത്തില്‍ മാത്രമല്ല അച്ഛനും അമ്മയ്ക്കും നാം സ്‌നേഹവും ബഹുമാനവും നല്‍കേണ്ടത്. എല്ലാ ദിവസവും നമ്മുടെ ദൈവങ്ങളായി കണ്ട് തന്നെ അച്ഛനെയും അമ്മയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. ദേശീയ രക്ഷാകര്‍തൃ ദിനത്തില്‍ അച്ഛനമ്മമാരോട് നാം കാണിക്കുന്ന സ്‌നേഹത്തിന് വളരെയധികം അര്‍ത്ഥങ്ങളാണുള്ളത്.
അച്ഛനും അമ്മയ്ക്കും ഒപ്പം സമയം ചെലവഴിക്കുന്നതിനും അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവിഭവങ്ങളും പ്രത്യേക വസ്ത്രങ്ങളും സമ്മാനിക്കുന്നതിനും സോഷ്യല്‍മീഡിയയില്‍ അച്ഛനമ്മമാരോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നതിനും മക്കള്‍ ഈ ദിവസം തെരഞ്ഞെടുക്കാറുണ്ട്.ഈ പ്രത്യേക ദിനം ഹൃദയംഗമമായ സന്ദേശങ്ങള്‍ കൈമാറുന്നു.
എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് രക്ഷാകര്‍തൃദിനാശംകള്‍, നിങ്ങൾ രണ്ടുപേരുമാണ് എന്റെ ജീവിതത്തിലെ മികച്ചവര്‍., എനിക്ക് ഇന്ന് ഉള്ളതെല്ലാം നിങ്ങള്‍ രണ്ടുപേരാണ്. നിങ്ങള്‍ക്ക് രക്ഷാകര്‍തൃദിനാശംസകള്‍ നേരുന്നു, നിങ്ങള്‍ രണ്ടുപേരും ദീര്‍ഘവും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. എനിക്ക് ഈ ജീവിതം തന്നതിന് നന്ദി എന്നിങ്ങനെ പോകുന്നു ഈ ദിനത്തിലെ ആശംസാവാചകങ്ങള്‍. 1900ന്റെ തുടക്കത്തിലാണ് ദേശീയ രക്ഷാകര്‍തൃദിനം ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്.ലോകമെമ്പാടുമുള്ള വിവിധരാജ്യങ്ങളില്‍ രക്ഷാകര്‍തൃദിനം ആഘോഷിക്കുന്നുണ്ട്.ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗിക ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.