ഇന്ന് ദേശീയ ഐസ്‌ക്രീം സാന്‍ഡ് വിച്ച് ദിനം. അമേരിക്കക്കാരുടെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്. പാലും പാലുല്‍പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസേര്‍ട്ടാണ്‌ഐസ്‌ക്രീം. ഇതിന്റെ പ്രധാന ചേരുവുകള്‍ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്.പഞ്ചസാരയ്ക്ക് പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേര്‍ക്കാറുണ്ട്.
ഐസ്‌ക്രീം സാന്‍ഡ് വിച്ചുകള്‍ എന്നത് ഒരു ഫ്രോസണ്‍ ഡെസേര്‍ട്ടാണ്. 1800 കളുടെ തുടക്കത്തിലാണ് ഐസ്‌ക്രീം സാന്‍ഡ് വിച്ചുകള്‍ ആദ്യമായികണ്ടുപിടിച്ചതെന്നാണ് വിശ്വാസം. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ചേരുവകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അയര്‍ലണ്ട്, ഇസ്രയേല്‍, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഐസ്‌ക്രീം സാന്‍ഡ് വിച്ച് പ്രേമികള്‍ ഏറെയുണ്ട്.
അമേരിക്കക്കാര്‍ക്ക് ഐസ്‌ക്രീം സാന്‍ഡ് വിച്ച് ദിനം ആഘോഷദിനമാണ്. ആളുകള്‍ സ്വന്തമായി പലഹാരം ഉണ്ടാക്കി സുഹൃത്തുക്കളുമായി പങ്കിട്ട് ഈ ദിനം ആഘോഷിക്കുന്നു. 1984ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ അമേരിക്കയില്‍ ദേശീയ ഐസ്‌ക്രീം ദിനം പ്രഖ്യാപിച്ചു