ഇന്ന് ദേശീയ കോഫി മില്‍ക്ക് ഷേക്ക് ദിനം.വര്‍ഷം തോറും ജൂലൈ 26നാണ് ഇത് ആചരിക്കുന്നത്.
രുചികരവും പോഷകസമൃദ്ധവുമാണ് മില്‍ക്ക് ഷേക്കുകള്‍. കുട്ടികള്‍ക്ക് ഏറെ ഇഷ്ടവുമാണിത്. മിക്കവാറും എല്ലാവരും കാപ്പി ഉപയോഗിക്കുന്നു. ഒരു കപ്പ് കാപ്പി ഊര്‍ജ്ജം നല്‍കാനും നമ്മെ സഹായിക്കുന്നു. ശുദ്ധമായ മനുഷ്യപാചകവിഭവത്തിന്റെ സൃഷ്ടിയാണ് രുചികരമായ കാഫി മില്‍ക്ക് ഷേക്ക്. മില്‍ക്ക്‌ഷേക്ക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1885ലാണ്. അക്കാലത്തെ മില്‍ക്ക് ഷേക്കുകള്‍ നമ്മള്‍ ഇപ്പോള്‍ കുടിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
1930ഓടെ മില്‍ക്ക്‌ഷേക്കുകള്‍ ജനകീയ പാനീയമായി മാറി. 40കളിലും 50കളിലും മില്‍ക്ക് ഷേക്ക് പങ്കിടല്‍ ദമ്പതികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ അടയാളമായി മാറി .ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു കഫീന്‍ ബൂസ്റ്റും അതുല്യമായ കോഫി ഫ്‌ളേവറുകളും നല്‍കുന്നതിനായി മില്‍ക്ക് ഷേക്കുകളില്‍ എവിടെയോ കാപ്പി ചേര്‍ത്തു. തുടര്‍ന്ന് കോഫിയുടെയും ഐസ്‌ക്രീമിന്റെയും രുചികരമായ സംയോജനം ആഘോഷിക്കാന്‍ ഒരു ദിവസം സൃഷ്ടിച്ചു.
പ്രശസ്ത എഴുത്തുകാരന്‍ ആന്റണി ടി ഹിങ്ക്‌സിന്റെ അഭിപ്രായത്തില്‍ വിവിധ രുചികളില്‍ നിന്ന് വരുന്ന സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമാണ് മില്‍ക്ക് ഷേക്കുകള്‍. മില്‍ക്ക്‌ഷേക്ക് ഡേ എങ്ങനെ ഉണ്ടായെന്നത് ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും കോഫിമില്‍ക്ക് ഷേക്ക് ദിനാചരണം ആരംഭിച്ചത് അമേരിക്കയിലാണ്.
ഫിന്‍ലണ്ടിലാണ് ഏറ്റവും കൂടുതല്‍ കാപ്പി പ്രേമികളുള്ളത്.പ്രായപൂര്‍ത്തിയായ ഒരു ഫിന്‍ലണ്ടുകാരന്‍ പ്രതിവര്‍ഷം 27.5 പൗണ്ട് കാപ്പി കഴിക്കുന്നു.ഇത് പ്രതിവര്‍ഷം 11 പൗണ്ട് കാപ്പി ഉപയോഗിക്കുന്ന അമേരിക്കക്കാരനെക്കാളും വളരെ കൂടുതലാണ്.
ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍ കാപ്പി ഉല്‍പാദിപ്പിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് ബ്രസീല്‍.ആഗോള ഉല്‍പാദത്തിന്റെ ഏകദേശംമൂന്നിലൊന്ന് വരും ബ്രസീലിന്റെ കാപ്പി ഉല്‍പാദനം.ഈ ദിവസം സവിശേഷമാക്കാന്‍ ആളുകള്‍ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു കോഫി മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നു.ഇതോടൊപ്പം കോഫിമില്‍ക്ക്‌ഷേക്ക് ഡേ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.