ഇന്ന് ദേശീയ കസിന്‍സ് ദിനം.കുടുംബബന്ധങ്ങളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും ഈ ദിനം നമ്മെ ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നു.എല്ലാ വര്‍ഷവും ജൂലൈ 24 നാണ് ദേശീയ കസിന്‍സ് ദിനം ആഘോഷിക്കുന്നത്.
ആഘോഷിക്കാന്‍ ഒരു ദിനം എന്നത് തന്നെയാണ് ദേശീയ കസിന്‍സ് ദിനത്തിന്റെ പ്രാധാന്യം. കാരണം ഭൂരിഭാഗം ആളുകളും അവരുടെ ജീവിതം ജോലിയും ഓഫീസുമായി ചെലവഴിക്കുമ്പോള്‍ ബന്ധങ്ങള്‍ക്ക് അതിന്റേതായ സ്ഥാനം നല്‍കുന്നതിന് ഈ ദിനം സുപ്രധാനമാണ്. നമ്മുടെ ജീവിതം ബന്ധങ്ങളെ ചുറ്റിപ്പറ്റിയാണ്. ഇന്ന് ഓരോ കുടുംബവും അണുകുടുംബമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.കളിക്കാനും സംസാരിക്കാനും ആളുകളില്ലാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണ് പല അണുകുടുംബങ്ങളിലും കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.എന്നാല്‍ കസിന്‍സ് ഉണ്ടെങ്കില്‍ ഇതിനെല്ലാം പരിഹാരമുണ്ടാകും.
പലപ്പോഴും സ്വന്തം സഹോദരനോടോ സഹോദരിയോടോ പറയാനാകാത്ത കാര്യങ്ങള്‍ വരെ പറയുന്നതിന് നമുക്ക് സാധിക്കുന്ന ഒരേ ഒരു വ്യക്തിയാണ് കസിന്‍.സഹോദരങ്ങളെ പോലെ തന്നെ കഴിയുന്ന എല്ലാം പങ്കിടുന്നവരായിരിക്കും ഇവര്‍. ഉറ്റസുഹൃത്ത് എന്ന പോലെ എന്തും നമുക്ക് കസിന്‍സുമായി പങ്കുവെക്കാം. നമ്മുടെ ദാമ്പത്യമൂല ലഘുകുടുംബങ്ങളെ ഒന്നിപ്പിച്ച് വലിയൊരു തറവാടാക്കി കാത്തുസൂക്ഷിക്കുന്നത് കസിന്‍സാണ്.
കസിന്‍സ് ഇല്ലായിരുന്നെങ്കില്‍ നമ്മളില്‍ പലര്‍ക്കും ഒരു വലിയ കുടുംബം ഉണ്ടാകുമായിരുന്നില്ല.കസിന്‍സിനെ ഓര്‍ക്കാനുള്ള ദിനം കൂടിയാണ് ജൂലൈ 24.ഈ ദിനം എങ്ങനെ കസിന്‍സ് ദിനമായി എന്നതിന് വ്യക്തമായ രേഖകളില്ല.
നിങ്ങളുടെ കസിന്‍സുമായി ചെലവഴിക്കാന്‍ ഒരു ദിനം മാറ്റിവച്ചാല്‍ ആ ബന്ധം കൂടുതല്‍ ശക്തമാക്കാം.ഈ ദിനത്തില്‍ പരസ്പരം ആശംസകളറിയിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.കസിന്‍സുമാരുടെ വീട് സന്ദര്‍ശനം, അവരോടൊപ്പം യാത്ര പോകല്‍ എന്നിവയെല്ലാം ഇതോടൊപ്പം മുറതെറ്റാതെ നടക്കുന്നു. അമേരിക്കയിലും പാശ്ചാത്യനാടുകളിലുമാണ് കസിന്‍സ് ഡേ ആഘോഷങ്ങള്‍ പ്രധാനമായും നടക്കുന്നത്.