ഏറ്റവും പഴയ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഒന്നാണ് ലിപ്സ്റ്റിക്കുകള്‍.ഇന്ന് ലോക ലിപ്സ്റ്റിക് ദിനം.
സൗന്ദര്യമാനദണ്ഡങ്ങളെല്ലാം പുനര്‍നിര്‍വചിക്കപ്പെട്ട ഒരു കാലഘട്ടം കൂടിയാണിത്. ലിപ്സ്റ്റിക്കിനെ ആരാധിക്കുകയും ലിപ്സ്റ്റിക്ക് ധരിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാന ദിനം കൂടിയാണ് ലോക ലിപ്സ്റ്റിക് ദിനം. വ്യക്തിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ലിപ്സ്റ്റിക്കിന് മുഖ്യ പങ്കുണ്ട്. മിക്കവാറും സ്ത്രീകള്‍ക്ക് ലിപ്സ്റ്റിക്കില്ലാതെ വീട്ടില്‍ നിന്നിറങ്ങുന്നത് ചിന്തിക്കാന്‍ പോലുമാകില്ല.
അത്രയേറെ നമ്മുടെ ദൈനംദിന ജീവിതവുമായി ലിപ്സ്റ്റിക് ബന്ധപ്പെട്ടിരിക്കുന്നു.2016ലാണ് ലോക ലിപ്സ്റ്റിക് ദിനത്തിന്റെ പിറവി.ബ്യൂട്ടി ബ്ലോഗര്‍ ഹുദാ കട്ടനാണ് ഈ ദിനം ഇത്രയേറെ ജനകീയമാക്കിയത്. ലിപ്സ്റ്റിക്കിനെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കേവലം സൗന്ദര്യവര്‍ധക വസ്തുമാത്രമല്ല ഇന്ന് ലിപ്സ്റ്റിക്ക്.
സ്ത്രീത്വത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായി വരെ മാറിയിരിക്കുന്നു.നല്ല ലിപ്സ്റ്റിക്കുകള്‍ മാനസികാവസ്ഥയ്ക്ക് കരുത്തേകുകയും എന്നുമാത്രമല്ല നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.ലിപ്സ്റ്റിക്കുകളില്‍ എല്ലാവര്‍ക്കും പ്രിയം ഐക്കണിക് ചുവന്ന ലിപ്സ്റ്റിക്കുകളോടാണ്.രാജ്യത്തെ ആദ്യ ആഡംബര ക്ലീന്‍ ബ്യൂട്ടി ബ്രാന്‍ഡാണ് ആസ.ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ 92 ശതമാനവും പ്രകൃതിദത്തമാണ്.
ലിപ്സ്റ്റിക്കുകളുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് മാക്ക്.മെയ്ക്കപ്പിന്റെ ലോകത്ത് മാക്കിന്ഇന്നും അനിഷേധ്യസ്ഥാനമുണ്ട്.ലോറിയല്‍,ലാക്‌മെ,കളര്‍ബാര്‍,നൈക്ക തുടങ്ങിയവയാണ് ലിപ്സ്റ്റിക്കുകളുടെ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍.സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ലിപ്സ്റ്റിക്കിന് പ്രധാന പങ്കുണ്ടെന്ന് വിശ്വസിക്കുന്ന എല്ലാ മെയ്ക്കപ്പ് പ്രേമികളും ഈ ദിനത്തിന്റെ ആഘോഷത്തിലാണ്.