ഓഗസ്റ്റ് മാസത്തില്‍ ചില വെറൈറ്റി ദിവസങ്ങളുണ്ട്.അതിലൊന്നാണ് പട്ടിയെ പോലെ പണിയെടുക്കേണ്ട ദിവസം.
ഓഗസ്റ്റ് മാസം എന്ന് കേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ വരുന്ന ദിവസം ഓഗസ്റ്റ് 15ആണ്.ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് 15 ഓരോ ഭാരതീയനും അഭിമാനദിനമാണ്. ഇത്തവണ ഓഗസ്റ്റ് മാസം ആരംഭിച്ചത് തന്നെ സൗഹൃദങ്ങള്‍ക്കായുള്ള ദിവസമായാണ്.എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ചില വെറൈറ്റി ദിവസങ്ങളും ലോകരാഷ്ട്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്.
ഒരു പക്ഷെ കേട്ടാല്‍ ഇതിനൊക്കെ ഒരു ദിവസമോ എന്ന് നാം ചിന്തിക്കും ഇത്തരം വിചിത്രമായ ദിവസങ്ങളെക്കുറിച്ച് അറിയുമ്പോള്‍.ഉദാഹരണത്തിന് ഓഗസ്റ്റ് അഞ്ചാണ് അടിവസ്ത്രദിനം. അതേ ദിവസം പട്ടിയെ പോലെ പണിയെടുക്കേണ്ട ദിവസമായും ആചരിക്കുന്നു. കാലിലെ വിരലുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കാനുള്ള വിഗ്ഗില്‍ യുവര്‍ ടോസ് ഡേ ഈ മാസം ആറിനാണ്.
ഈ മാസം 10 നാണ് മടി ദിവസം.അലസരായ ആളുകളെ ആദരിക്കുന്നതിനുള്ള ദിവസമാണ് ഇതത്രേ.മൂന്ന് മക്കളുണ്ടെങ്കില്‍ രണ്ടാമതായി ജനിച്ച കുട്ടിക്കുള്ള മിഡില്‍ ചൈല്‍ഡ്‌സ് ഡേ ആണ് ഓഗസ്റ്റ് 12.വേറെ ആരെയെങ്കിലും കുറ്റപ്പെടുത്താനുള്ള ദിവസമാണ് ഓഗസ്റ്റ് 13. ടാറ്റൂ ഒഴിവാക്കാനും ഈ മാസം ഒരു ദിവസമുണ്ട്. ഓഗസ്റ്റ് 14 ആണ് ഈ ദിവസം.ഒരു തമാശ പറയാനുള്ള ടെല്‍ എ ജോക്ക് ദിനമാണ് ഓഗസ്റ്റ് 16.തല്ലിപ്പൊളി കവിതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 18.ചുംബിക്കാനും മേക്കപ്പ് ചെയ്യാനുമുള്ള ദിവസമാണ് ഓഗസ്റ്റ് 25.ഈ പറഞ്ഞ ദിനങ്ങളില്‍ പലതും നമ്മള്‍ ആഘോഷിക്കാറില്ലെന്നതാണ് വാസ്തവം.