ശരീരവും ജീവനും മറ്റൊരാള്‍ക്ക് വേണ്ടി സമര്‍പ്പിച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് അടിമത്തം.അടിമത്തം നിര്‍ത്തലാക്കിയിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും പല രൂപങ്ങളില്‍ ഇത് സമൂഹത്തില്‍ തുടരുന്നുണ്ട്.അടിമത്തത്തിന്റെ ഭയാനകമായ ചരിത്രം അനുസ്മരിക്കുന്നതിന് ഇന്ന് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നു
ഏകാധിപത്യ അടിമ സ്വഭാവങ്ങള്‍ക്കെതിരായുളള പോരാട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചരിത്രം.പോരാട്ടങ്ങളിലൂടെ അടിമത്തത്തെ ഒരു പരിധിവരെ തുടച്ചു നീക്കാന്‍ കഴിഞ്ഞുവെന്നതും വാസ്തവമാണ്.അതിന്റെ ഭാഗമെന്നോണമാണ് ഐക്യരാഷ്ട്ര പൊതുസഭ മനുഷ്യകടത്തും ചൂഷണവും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രമേയം അംഗീകരിക്കുന്നത്.ചരിത്രത്തില്‍ വേരുകളുള്ള അടിമത്തത്തിന്റെ ആധുനിക രൂപങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു പൊതുസഭയുടെ പ്രമേയത്തിന്റെ ലക്ഷ്യം.എന്നാല്‍ ഒരു വലിയ ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തുലെന്നപോലെ അടിമത്തം ഇപ്പോഴും തുടരുകയാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമത്തം അന്നത്തേക്കാള്‍ തീവ്രതയില്‍ മനുഷ്യക്കടത്ത് ബാലവേല വേശ്യാവൃത്തി എന്നിങ്ങനെയുള്ള പുതിയ രൂപങ്ങളില്‍ ഉയര്‍ന്നു വരുന്നു .താഴ്ന്ന ജാതിക്കാര്‍ , ഗോത്ര ന്യൂനപക്ഷങ്ങള്‍ പോലെയുള്ള സമൂഹങ്ങളിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ അടിമത്തത്തിന്റെ ക്രൂരതകള്‍ക്ക് പാത്രമാകേണ്ടിവരുന്നുവെന്നത് അതിലേറേ വേദനാജനകമാണ്. മനുഷ്യവംശത്തിന്റെ പുരോഗതിയുടെ മഹത്തായ പ്രതീകമായി മാറുന്ന സ്മാരകങ്ങളായ പിരമിഡും ചൈനയിലെ വന്മതിലും താജ്മഹലും എല്ലാം അടിമകളുടെ രക്തത്തിന് മുകളില്‍ പണിതവയാണ്.ഒരോ അടിമത്ത നിരോധന ദിനമാചരിക്കുമ്പോഴും ഇപ്പോഴും തീവ്രത കുറയാത്ത മനുഷ്യാവസ്ഥകളുടെ ഓര്‍മ്മപ്പെടുത്തലായ് ഈ ദിവസത്തെ കണക്കാക്കാം