Share this Article
News Malayalam 24x7
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

Today is World Press Freedom Day

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പത്രപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

കോര്‍പ്പറേറ്റ്- മൂലധന ശക്തികള്‍ മാധ്യമ രംഗത്തും ആഴത്തില്‍ വേരാഴ്ത്തുന്ന സമകാലിക യാഥാര്‍ത്ഥ്യ പരിസരത്താണ് വീണ്ടും ഒരു ലോക മാധ്യമ സ്വാതന്ത്ര്യ ദിനം കടന്നു വരുന്നത്. ഭരണകൂടങ്ങളാകട്ടെ വാഴ്ത്തു പാട്ടിന്റെ മാധ്യമരീതി ശാസ്ത്രത്തോട് ചേര്‍ന്നു പോകുമ്പോള്‍ അറിയാനും പറയാനുമുള്ള അവകാശം അകലെ തന്നെ നില്‍ക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുകയാണ്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വര്‍ണ കടലാസില്‍ പൊതിഞ്ഞ് ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കുന്ന ഭരണകൂട നയങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ചിത്രകൂടങ്ങളാൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ലോകം വെന്തുരുകുമ്പോൾ പാരിസ്ഥിതിക പത്രപ്രവർത്തനത്തിൻ്റെ ശീത മേഖലകളിലേക്ക് കടന്നു ചെല്ലുകയാണ് സമകാലിക പത്ര പ്രവർത്തന രംഗം. അത് തന്നെയാണ് ഈ വർഷത്തെ സന്ദേശവും..

1993 ല്‍ യു.എന്‍ ജനറല്‍ അസംബ്ലിയാണ് മെയ് 3 മാധ്യമ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചത്. സത്യം കണ്ടെത്താനുള്ള പ്രയാണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന കഠിനാധ്വാനത്തെ ഈ ദിനത്തില്‍ അഭിനന്ദിക്കുന്നു.  വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാനുള്ള സാഹസിക യജ്ഞത്തില്‍ ജീവന്‍ വെടിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ ദിനം ഓര്‍മിപ്പിക്കുകയാണ്. അഭിപ്രായം അസ്വീകാര്യമാണെങ്കിലും അത് പ്രകടിപ്പിക്കാനുള്ള അപരന്റെ  സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന വോള്‍ട്ടയറിന്റെ വാക്കുകള്‍ പ്രസക്തമാകുകയാണ് ഈ ദിനത്തില്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories