ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനം ഇന്ന്. 1876 ഓഗസ്റ്റ് 2 നാണ് വെങ്കയ്യ ജനിച്ചത്.രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യന്‍ ത്രിവര്‍ണപതാക.കുങ്കുമം,വെള്ള,പച്ച നടുവില്‍ നീല നിറത്തില്‍ അശോകചക്രവുമായി നില കൊള്ളുന്ന ദേശീയ പതാകയുടെ കഥയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തേക്കാള്‍ പഴക്കമുണ്ട്.
ആന്ധ്രപ്രദേശ് സ്വദേശിയായ പിംഗളി വെങ്കയ്യയാണ് ദേശീയപതാകയുടെ ശില്‍പി.ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട 1857ലാണ് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്.നിലവില്‍ ആന്ധ്രപ്രദേശിന്റെ ഭാഗമായിട്ടുള്ള ഭട്ട്‌ലപെനുമരുവില്‍ 1878 ഓഗസ്റ്റ് രണ്ടിന് ഹനുമന്ത റായുഡു-വെങ്കടരത്‌നമ്മ ദമ്പതികളുടെ മകനായി ജനനം.സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനിലെ കേംബ്രിഡ്ജില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ വെങ്കയ്യ മടങ്ങിയെത്തി.അദ്ദേഹം റെയില്‍വെ ഗാര്‍ഡായി സേവനം അനുഷ്ഠിച്ചു.
പിന്നീട് ബെല്ലാരിയില്‍ പ്ലഗ് ഓഫീസറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഭൂമിശാസ്ത്രം,കൃഷി,വിദ്യാഭ്യാസം എന്നീ മേഖലയില്‍ അറിവുള്ള വ്യക്തിയായിരുന്നു പിംഗളി വെങ്കയ്യ.രാഷ്ട്രപിതാവ് മഹാത്മജിയെ ദക്ഷിണാഫ്രിക്കയില്‍ വച്ചാണ് പിംഗളി വെങ്കയ്യ കണ്ടുമുട്ടുന്നത്.1899 മുതല്‍ 1902 വരെ നീണ്ടുനിന്ന രണ്ടാം ബോയര്‍ യുദ്ധത്തിന്റെ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.അന്ന് ബ്രിട്ടീഷ് ഇന്ത്യന്‍സൈന്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടത് വെങ്കയ്യ ആയിരുന്നു.
യുദ്ധത്തിന് ശേഷം മടങ്ങിയ ശേഷമാണ് വെങ്കയ്യ ദേശീയ പതാക നിര്‍മിക്കുകയും രാജ്യത്തിനായി സമര്‍പ്പിക്കുകയുംചെയ്തത്.1921ല്‍ വിജയവാഡയില്‍ നടന്ന കോണ്‍ഗ്രസ് മീറ്റിംഗില്‍ വച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.1963 ജൂലൈ നാലിനായിരുന്നു് വെങ്കയ്യയുടെ നിര്യാണം.