ഇന്ന് ലോക വനപാലക ദിനം. പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലാണ് നമ്മുടെ പാര്‍ക്ക്‌റേഞ്ചര്‍മാര്‍
വനവും കാടും പരിസ്ഥിതിയും സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരെയാണ് വനപാലകര്‍ അഥവാ റേഞ്ചേഴ്‌സ് എന്ന് വിളിക്കുന്നത്. ഇന്റര്‍നാഷണല്‍ റേഞ്ചര്‍ ഫെഡറേഷന്റെ നേതൃത്വത്തിലാണ് ലോക വനപാലക ദിനം ആഘോഷിക്കുന്നത്.
1992 ജൂലൈ 31ന് വനപാലകദിനം ആഘോഷിക്കുന്നതിന് തീരുമാനമായി. 2007ലാണ് ഈ ദിനംആദ്യമായി ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും ഈ ദിനത്തിന് പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ട്. വനപാലക നിര്‍വ്വഹണത്തിനിടയില്‍ ഡ്യൂട്ടിക്കിടെ പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത വനപാലകരെ ഈ ദിനത്തില്‍ സ്മരിക്കുന്നു.
30 ബൈ ബൈ എന്നതാണ് ഈ വര്‍ഷത്തെ വനപാലകദിനത്തിന്റെ സന്ദേശം. ഭൂമിയിലെ 30 ശതമാനം വനമെങ്കിലും 2030ഓടെ ഫലപ്രദമായിസംരക്ഷിക്കപ്പെടുകയെന്നതാണ് ലക്ഷ്യം. ലോകത്തിലെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ വിഭവങ്ങള്‍ സംരക്ഷിക്കുന്ന വനപാലകരെ ഈ ദിനത്തില്‍ പ്രത്യേകം ആദരിക്കുന്നു.
വനപാലകര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ അപകടങ്ങളെ അഭിമുഖീകരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.വനപാലകര്‍ക്കെതിരായ ആക്രമണങ്ങള്‍ എക്കാലത്തെക്കാളും ഉയര്‍ന്ന നിലയിലാണ്. ലോകമെമ്പാടും ഒരു ലക്ഷം റിസര്‍വുകളും പാര്‍ക്കുകളും സംരക്ഷിതപ്രദേശങ്ങളും ഉണ്ടെന്നാണ് കണക്ക്.
റേഞ്ചര്‍മാരുടെ സുപ്രധാന പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനുള്ള അവസരം കൂടിയാണ് ഈദിനം കൊണ്ടുദ്ദേശിക്കുന്നത്. 1778ല്‍ മംഗോളിയന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ബോഗ്ദ്ഖാന്‍ ഉല്‍ പര്‍വതത്തിന് ചുറ്റുമുള്ള പ്രദേശം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനമാണ്.