ഡിസംബര്‍ 5 എല്ലാ വര്‍ഷവും വേള്‍ഡ് സോയില്‍ ഡേ ആയി ആചരിക്കുന്നു. മണ്ണിന്റെ ലവണാംശം തടയുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലോക മണ്ണ് ദിനത്തിന്റെ ലക്ഷ്യങ്ങള്‍. ഭക്ഷ്യസുരക്ഷ ഭൂമിയുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ലോക മണ്ണ് ദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
മണ്ണും വെള്ളവും, ജീവന്റെ ഉറവിടം എന്നതാണ് 2023ലെ ലോക മണ്ണ് ദിനത്തിന്റെ സന്ദേശം.ഓരോ വര്‍ഷവും മണ്ണ് സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യമിട്ട് വ്യത്യസ്ത തീമുകള്‍ ഉണ്ട്.ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണവും ലോകമെമ്പാടുമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണവും മണ്ണിന്റെ തനത് ഘടനയില്‍ മാറ്റം വരുത്തുന്നതിന് കാരണമാകുന്നു എന്ന ചിന്തയാണ് ലോക മണ്ണ് ദിനം എന്ന ആശയത്തിന് പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയാണ് തായ്ലന്‍ഡ് രാജാവിന്റെ കീഴില്‍ ദിനാചരണത്തിന് നേതൃത്വം നല്‍കിയത്.
ഭക്ഷ്യസുരക്ഷ മനുക്ഷ്യരാശിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ ലോക മണ്ണ് ദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.യുഎന്‍-അഫിലിയേറ്റഡ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ ദിനം അനുസ്മരിക്കുന്നു. സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും മികച്ച കാര്‍ഷിക വിളവ് ലഭിക്കുന്നതിന് ശരിയായ മണ്ണ് പരിപാലനത്തിലും മണ്ണ് നശീകരണത്തിന്റെ മൂലകാരണങ്ങളെ ഇല്ലാതാക്കുകയും എന്നതാണ് പ്രധാനം.ഉപ്പുവെള്ളവും അമ്ലീകരണവും മൂലംകാര്‍ഷിക ഉല്‍പ്പാദനം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത എന്നിവയെല്ലാം ഭീഷണിയിലാണ്.ഈ ഭീഷണി തിരിച്ചറിയുകയും ലോകമെമ്പാടുമുള്ള ആരോഗ്യകരമായ പരിസ്ഥിതി വ്യവസ്ഥകള്‍ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് മണ്ണ് ദിനാചരണത്തിന്റെ ലക്ഷ്യം.