Share this Article
Union Budget
കോഴിക്കോട് ഷിബില വധകേസ് ; പൊലീസിനെതിരെ ഷിബിലയുടെ കുടുംബം
 Shibila Murder Case

കോഴിക്കോട് താമരശ്ശേരി ഷിബില വധകേസിൽ പൊലീസിനെതിരെ കുടുംബം. പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അനാസ്ഥ കാണിച്ച പൊലീസ്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപെട്ടു.



ലഹരിക്കെതിരെ ഒരുവര്‍ഷം നീളുന്ന സമഗ്ര പദ്ധതിയുമായി കൊച്ചി സിറ്റി പൊലീസ്


ലഹരിയുടെ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെ പ്രാദേശിക സംഘടനകളുടെ പങ്കാളിത്തത്തോടെ ഒരുവര്‍ഷം നീളുന്ന സമഗ്ര പദ്ധതിയുമായി കൊച്ചി സിറ്റി പൊലീസ്. വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനൊപ്പം സ്ഥിരം പ്രതിരോധ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ലഹരി വില്‍പ്പന നടക്കുന്ന നഗരം കൊച്ചിയാണ്. 


ലഹരി വ്യാപനം മെട്രോ നഗരത്തെ കാര്‍ന്ന് തിന്നുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് പൊലീസ്. വിവിധ പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെ ലഹരിയുടെ വേരുകള്‍ പിഴുതെറിയാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം. അതിനായി ലയണ്‍സ്, റോട്ടറി പോലുള്ള ക്ളബുകള്‍, റെസിഡന്റ്സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. 

ഇന്നലെ മുതല്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ പൊലീസിന്റെ സഹകരണത്തോടെ പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. പ്രാദേശിക സംഘടനകള്‍ ആകുമ്പോള്‍ അവരുടെ സഹകരണത്തോടെ താഴെ തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം പൊലീസിന് വളരെ വേഗത്തില്‍ ശേഖരിക്കാന്‍ സാധിക്കും. മയക്കുമരുന്ന് വില്‍പ്പന നടത്തുവരെയും അത് ഉപയോഗിക്കുന്നവരെയും വളരെ വേഗത്തില്‍ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കുമെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. 

സംഘടനകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കര്‍മ്മപദ്ധതി തയ്യാറാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ മുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതികളാണ് കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കുന്നത്. 








നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories