കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന്റെ തീവ്രത മനസിലാക്കാതെയാണ് പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതെന്നാണ് ഷഹബാസിന്റെ പിതാവിന്റെ വാദം.