തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതക്കേസിൽ പ്രതി അഫാനുമായി കിളിമാനൂർ പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്. പുല്ലമ്പാറ എസ് എൻ പുരം സ്വദേശി ലത്തീഫിന്റെയും ഭാര്യ സജിത ബീവിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് അഫാൻ ഇപ്പോൾ.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫാന്റെ ഉമ്മ ഷമിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റി. അഞ്ച് പേരുടെ മരണത്തെ കുറിച്ചും ഷമിയെ അറിയിച്ചു.