എവിടെ നോക്കിയാലും റോസ്മേരി, റോസ്മേരി എന്താണെന്ന് അറിയാതിരുന്നവർ വരെ അതിന്റെ ഗുണങ്ങൾ കൊണ്ട് ഇപ്പോൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഉപയോഗിക്കുന്നു. റോസ്മേരി നമ്മുടെ ഇടയിൽ ഇത്രയും അധികം പ്രശസ്തി നേടിയത് ഈ അടുത്താണ് . റോസ്മേരി രുചികൂട്ടുന്ന ഭക്ഷണം എന്നതിലുപരി ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . ആരോഗ്യത്തിന് വളരെയധികം ഗുണകരമായ റോസ് മേരിയെക്കുറിച്ച് അറിയാം
നീളമുള്ള മുടി എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള കാര്യമാണ് റോസ് മേരി ഓയിൽ മുടി വളർച്ചയ്ക്കും മുടിയുടെ കട്ടി വർദ്ധിപ്പിക്കുന്നതിലും സഹായിക്കുന്നു. ഇതൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കും. അതിനൊപ്പം വളര്‍ച്ചയ്ക്കും സഹായിക്കും. ഇതിലൂടെ മുടി കൊഴിച്ചിലിനെയും തടയും.റോസ്മേരി ഓയിലിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് താരന് കാരണമാകുന്ന ഫംഗസും ബാക്ടീരിയയും കുറയ്ക്കാൻ സഹായിക്കും.
ചർമസംരക്ഷണം: റോസ് മേരി ഓയിൽ ചർമ്മത്തിലെ മുറിവുകളും അണുബാധകളും കുറക്കാനുപകരിക്കുന്നു. ഈ ഓയിൽ എന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്, ഇത് ചർമ്മം തണുപ്പിക്കുന്നു
പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ: റോസ് മേരി ഓയിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും ബാക്ടീരിയ, വൈറസുകളെ പ്രതിരോധിക്കുന്നതിലും സഹായിക്കുന്നു.
വേദന ശമനം: റോസ് മേരി ഓയിൽ മസിലുകളുടെ വേദന കുറയ്ക്കാൻ സഹായിക്കുന്നു.പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി പുരാതന കാലം മുതലെ ആളുകൾ ഇത് ഉപയോഗിക്കാറുണ്ട്
റോസ് മേരി ഓയിൽ, ഗുണങ്ങളാല്‍ സമ്പന്നമാണ്! എന്നാൽ അമിത അളവിൽ ഇത് ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും അലർജി ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ ശ്രദ്ധാപൂർവ്വം നിങ്ങൾ ഉപയോഗിച്ച് നോക്കൂ.