രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയെന്ന് പഠനങ്ങള്‍. കൂടുതലായും മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്നത്തെ തലമുറ കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. ഉറക്കത്തിന് വലിയ പ്രാധാന്യം നല്‍കാത്തത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാതുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നതായി കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നത് ജോലിക്ക് പോകുന്നവരിലാണ്. ഉറക്കം തലച്ചോറിലെ പ്രവര്‍ത്തനവുമായി ഏറെ അടുത്തു നില്‍ക്കുന്നുണ്ട്. ശരിയായ ഉറക്കം കിട്ടാത്തവര്‍ക്ക് ഓര്‍മക്കുറവ് ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥ ഇല്ലാതാക്കുക,മസ്തിഷ്‌ക വീക്കം ഉത്കണ്ഠ ,വിഷാദം എന്നിവയ്ക്കും കാരണമായേക്കും.