Share this Article
നെല്ലിക്ക കഴിച്ചാല്‍ പ്രശ്നമാണോ ?
വെബ് ടീം
posted on 20-11-2024
1 min read
gossberrys

വിറ്റാമിന്‍ -സിയുടെ കലവറയെന്നറിയപ്പെടുന്ന നെല്ലിക്കയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും അതികമായാല്‍ അമൃതും വിഷമെന്ന് പറയുന്നത് പോലെ ദോഷങ്ങളുമുണ്ട് . ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണക്രമത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് മിതമായ രീതിയില്‍ ഉപയോഗിക്കണം. അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ആന്റിഓക്‌സിഡന്റ് ധാരാളമുളള നെല്ലിക്ക കരള്‍ രോഗങ്ങള്‍ക്കുളള ഉത്തമ പ്രതിവിധിയാണ്. എന്നാല്‍ നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സയ്മുകളെ ധാരാളമായി ഉല്‍പാദിപ്പിക്കുകയും കരള്‍ തകരാറിലാവാനും സാധ്യതയുണ്ട്. നെല്ലിക്ക ജ്യൂസിലെ അസിഡിറ്റി ആമാശത്തിലെ ആവരണത്തെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

 ഉയര്‍ന്ന ആസിഡിന്റെ അംശം കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. അമിതമായി ഉപയോഗിക്കുമ്പോള്‍ വയറുവേദനയ്ക്കും വയറിളക്കത്തിനും ചര്‍ദ്ദിക്കും  കാരണമാകുന്നു. അപൂര്‍വ്വമാണെങ്കിലും, നെല്ലിക്ക ജ്യൂസ് കഴിച്ചതിന് ശേഷം ചില ആളുകള്‍ക്ക് തിണര്‍പ്പ്, ചൊറിച്ചില്‍ അല്ലെങ്കില്‍ വീക്കം പോലുള്ള അലര്‍ജി ലക്ഷണങ്ങള്‍ അനുഭവപ്പെടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കും. എന്നാല്‍  പ്രമേഹരോഗികള്‍ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതല്‍ കഴിക്കരുത്. രക്തം കട്ടപിടിക്കുന്നതിനെ തടയാന്‍ കഴിവുള്ള നെല്ലിക്ക, ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ളവര്‍ കഴിക്കുന്നത് അത്ര നല്ലതല്ല. നെല്ലിക്ക അധികമായി കഴിച്ചാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്ന ഹൈപ്പോക്‌സീമിയയ്ക്ക് കാരണമാകും.പ്രമേഹരോഗികള്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രമേ നെല്ലിക്ക കഴിക്കാവൂ. പോഷകഗുണങ്ങള്‍ ഉള്ള ഒന്നാണ് നെല്ലിക്കയെങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നെല്ലിക്ക എങ്ങനെ കഴിക്കാം  ?

നെല്ലിക്ക ആരോഗ്യത്തിന് ഹാനീകരമല്ലാതെ കഴിക്കാന്‍, ആവശ്യമെങ്കില്‍ പ്രകൃതിദത്ത മധുരപലഹാരങ്ങള്‍ ചേര്‍ക്കുക.അസിഡിറ്റി കുറയ്ക്കാന്‍ ഇത് നേര്‍പ്പിക്കുക. ഇഞ്ചി, പുതിന അല്ലെങ്കില്‍ മഞ്ഞള്‍ പോലുള്ള മറ്റ് ആരോഗ്യകരമായ ചേരുവകളുമായി ചേര്‍ത്ത് കഴിക്കുക. ഇത് ഫ്രഷ് ആയി കുടിക്കുകയും മിതമായ അളവില്‍ കഴിക്കുകയും ചെയ്യുക. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories