Share this Article
image
വീട്ടിൽ നെയ്യുണ്ടോ? സ്കിൻ ഷൈനാക്കാം
വെബ് ടീം
posted on 19-10-2024
1 min read
ghee

തിളക്കമുള്ള ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. പലപ്പോഴും പല മാര്‍ഗ്ഗങ്ങളാണ് ഇതിനായി നമ്മള്‍ തിരഞ്ഞെടുക്കാറുള്ളത് . നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന നെയ്യ്, ചർമ്മ സംരക്ഷണത്തിനും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പലർക്കും അറിയില്ല.

ആരോഗ്യകരമായ ചർമ്മം

വിറ്റാമിൻ E, ഫാറ്റി ആസിഡുകൾ,ആന്റി-ഓക്സിഡന്റുകൾ എന്നിവയാൽ  സമ്പന്നമാണ് നെയ്യ്.  അതുകൊണ്ടുതന്നെ ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് ഇതിനുണ്ട് .ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ ഉള്ളതുകൊണ്ടുതന്നെ മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായാണ് നെയ്യ് കണക്കാക്കപ്പെടുന്നത് .

യുവത്വം 

നെയ്യിലെ ആന്റി ഓക്സിഡന്റുകൾ  ഫ്രീ റാഡിക്കലുകളെ  ചെറുക്കൻ നല്ലതാണ് അതുകൊണ്ടുതന്നെ ചർമ്മത്തിലെ ചുളിവുകൾ,നേർത്ത വരകൾ തുടങ്ങിയ വർധദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടഞ്ഞു  യുവത്വം നിലനിർത്തുന്നു.

 ആരോഗ്യകരമായ തിളക്കം

നെയ്യ് പതിവായി പുരട്ടുന്നത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നല്കാൻ സഹായിക്കും.ഏത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭംഗി നൽകാനും ഗുണകരമാണ് .

ലിപ് ബാം

നിങ്ങളുടെ ചുണ്ടുകൾ വരണ്ടു പോകുന്നത് ഒഴിവാക്കാൻ ഒരു ലിപ് ബാം ആയി നെയ്യ് ഉപയോഗിക്കാം മനോഹരവും കാണാൻ അഴകാർന്നതുമായ ചുണ്ടുകൾ ഇത് നിങ്ങൾക്ക് സമ്മാനിക്കും എന്നുറപ്പാക്കാം 

പാദം വിണ്ടുകീറാതിരിക്കാൻ

കാൽപാദങ്ങൾ വിണ്ടുകീറുന്നത് മിക്കവരും നേരിടുന്ന സാധാരണ പ്രശ്നങ്ങളിലൊന്നാണ്.വിണ്ടുകീറുന്ന കാൽപാദങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന ഒന്നാണ് നെയ്യ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories