ഇന്ത്യയില്‍ ക്യാന്‍സര്‍ കേസുകളില്‍ 20 ശതമാനവും 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണെന്ന് പഠനം. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 26 ശതമാനം പേരിലാണ് ഈ ക്യാന്‍സറുള്ളത്. വന്‍കുടല്‍, ആമാശയം, ദഹനനാളത്തിലെ അര്‍ബുദം എന്നിവ 16 ശതമാനം പേരെയാണ് ബാധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
സ്തനാര്‍ബുദം 15 ശതമാനവും രക്താര്‍ബുദം 9 ശതമാനവുമാണ്.അമിതവണ്ണം , ഭക്ഷണ ശീലങ്ങളിലെ മാറ്റം, അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു.
യുവതലമുറയില്‍ ക്യാന്‍സര്‍ സാധ്യത തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഒഴിവാക്കുകയും വേണം. ഇന്ത്യയില്‍ കണ്ടെത്തിയ കേസുകളില്‍ 27 ശതമാനവും ക്യാന്‍സറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണെന്നും 63 ശതമാനം മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 1 നും മെയ് 15 നും ഇടയില്‍ ഫൗണ്ടേഷന്റെ ക്യാന്‍സര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 ക്യാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്.