അമിത മൊബൈല്‍ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ ഗുരുതര പ്രശ്നമുണ്ടാക്കുന്നുവെന്ന് പഠനം. അമിത ഇന്റര്‍നെറ്റ് ഉപയോഗം തലച്ചോറിന് ബാധിക്കുന്നുവെന്ന് പഠനം. കൗമാരക്കാര്‍ ഏറെയും സമയം ചിലവഴിക്കുന്നത് മൊബൈല്‍ ഫോണിലാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ രീതിയിലാണ് പുതു തലമുറയെ ബാധിച്ചിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നവര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവസ്ഥ,പഠിക്കാന്‍ കഴിയാതിരിക്കുക, ഓര്‍മക്കുറവ്, തുടങ്ങിയ കാര്യങ്ങളിലെല്ലാം പരാജയം സംഭവിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്.
കൗമാരക്കാരില്‍ 2012 മുതല്‍ 2022 വരെ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്ഷിതാക്കള്‍ വലിയ രീതിയില്‍ കുട്ടികളില്‍ ശ്രദ്ധ പുലര്‍ത്തി മൊബൈല്‍ ഫോണ്‍ ഉപയോഗം കുറച്ച് വായനാശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ഇന്റര്‍നെറ്റ് ആസക്തിക്കൊപ്പം അതില്‍ നിന്നും മാറുമ്പോള്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും കൗമാരക്കാരില്‍ സംഭവിക്കുന്നുവെന്നാണ് പഠനം പറയുന്നത്.