Share this Article
ലോക പക്ഷാഘാത ദിനം: സ്‌ട്രെസിലൂടെ സ്‌ട്രോക്കിലേക്ക്
വെബ് ടീം
posted on 29-10-2024
1 min read
WORLD STROKE DAY

ആരോഗ്യ മേഖലയില്‍ പുരോഗതി ഉണ്ടെങ്കിലും  പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. ലോകമെമ്പാടും ഒന്നേകാല്‍ കോടി പേർക്ക്  ഓരോ വര്‍ഷവും പക്ഷാഘാതമുണ്ടാകുന്നെന്നാണ് കണക്ക്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ മൂന്ന് പേര്‍ക്ക് സംഭവിക്കുന്നു. ഏകദേശം ഒരു ലക്ഷത്തില്‍ 145 പേര്‍ക്ക് കേരളത്തില്‍ പക്ഷാഘാതം ഉണ്ടാകുന്നുണ്ട്.

മാറി വരുന്ന ജീവിത രീതികള്‍ ഇതില്‍ പ്രാധാന പങ്ക് വഹിക്കുന്നു. മുതിര്‍ന്നവര്‍ മുതല്‍ ചെറുപ്പക്കാരിലേക്ക് വരെ പക്ഷാഘാതം ഇന്ന് കണ്ടു വരുന്നു .ഹാര്‍ട്ട് അറ്റാക്ക് പോലെ തന്നെ പക്ഷാഘാതവും ഇന്ന് സുപരിചിതമാണ്  . മൊബൈല്‍ ഫോണുകള്‍ മുതല്‍ ഡിജിറ്റല്‍  പ്ലാറ്റുഫോമുകളുടെ വരവ് പക്ഷാഘാതം ഉണ്ടാകുന്നതിന് ഉയര്‍ന്ന സാധ്യതയിട്ടാണ് പഠനങ്ങള്‍  പറയുന്നത് .ഇവയുടെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ ബാധിക്കുന്നു .സ്ട്രെസും ഡിപ്രെഷനും കൂടുന്നത് പക്ഷാഘാതത്തിനുള്ള സാധ്യതയാണ് .

ഉറക്കമില്ലായ്മ ,ഉയര്‍ന്ന നിലയിലുള്ള മാനസിക സമ്മര്‍ദം ,ബ്ലഡ് പ്രഷര്‍ എന്നിവ സ്‌ട്രെസ് വര്‍ധിപ്പിക്കും. മെഡിറ്റേഷന്‍, ബ്രീത്തിങ് എക്‌സര്‍സൈസ്, വിനോദങ്ങള്‍ എന്നിവയിലൂടെ സ്‌ട്രെസ്സ് കുറക്കാന്‍ കഴിയും. തലച്ചോറിന്റെ ആരോഗ്യം എത്രമാത്രം മെച്ചപ്പെടുത്തുന്നോ അത്രമാത്രം സ്‌ട്രോക്കിനുള്ള സാധ്യതയും കുറഞ്ഞിരിക്കും.

മെഡിറ്റേഷന്‍ ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപെടുത്തുന്നു . ഒരുപാട് നേരം നിന്ന് ചെയ്യുന്ന ജോലികള്‍ പക്ഷാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു .പണ്ടുകാലങ്ങളില്‍ ഇതായിരുന്നു കാരണങ്ങള്‍ എങ്കില്‍ ഇന്ന് സ്‌ട്രെസ് എന്ന് പറയുന്നത് പക്ഷാഘാതത്തിനുള്ള പ്രധാന കാരണമാണ് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories