Share this Article
ശരീരഭാരം കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍; വയറു കുറയ്ക്കാനും വഴിയുണ്ട്
വെബ് ടീം
posted on 28-10-2024
1 min read
belly fat

ആരോഗ്യം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളും പുരുഷന്‍മാരും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ശരീരഭാരം.കുറുക്കുവഴികൾ ഉൾപ്പടെ ഏത് വിധേനയും വണ്ണം കുറക്കാൻ ശ്രമിക്കുകയും  ചെയ്യും. എന്നാല്‍ ഇതില്‍ പലതും അവര്‍ക്ക് തന്നെ വിന ആകാറും ഉണ്ട്.ഭക്ഷണം കഴിക്കാതെയും മറ്റുമുള്ള  അമിത വ്യായാമ മുറകള്‍ പലപ്പോഴും ജീവനു തന്നെ ആപത്തായേക്കാം.എന്നാല്‍ ഭക്ഷണത്തില്‍ ക്രമീകരണം നടത്തിയാല്‍ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാന്‍ സഹായിക്കും.

സംസ്‌കരിച്ച ധാന്യങ്ങള്‍ക്കു പകരം നാരുകള്‍ ധാരാളമടങ്ങിയ ഗോതമ്പ്, ബാര്‍ളി, തിന,റാഗി, തവിടുള്ള അരി തുടങ്ങിയവ ഉപയോഗിക്കുക വഴി കൊഴുപ്പിന്റെ ആഗിരണം തടയാനും അന്നജം കുറയ്ക്കാനും സഹായിക്കും. കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പിന്റെ ആഗിരണം തടയുമെന്ന് പഠനങ്ങളുണ്ട്.

സാധാരണ ആരോഗ്യനില പാലിക്കാന്‍ ആഹാരവും വ്യായാമവും വളരെ പ്രധാനമാണ്.സ്ത്രീകള്‍ക്കായി ധാന്യങ്ങള്‍,പഴം,പച്ചക്കറികള്‍,പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.പ്രതിദിനം 30-60 മിനിറ്റ് വ്യായാമം ചെയ്യുന്നതും ശാരീരികവും മാനസികവുമായ  ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.

പുരുഷന്‍മാരില്‍ ശരീരഭാരം കുറയ്ക്കാന്‍ ചില  മാര്‍ഗങ്ങളുണ്ട്.ശരിയായ ഭക്ഷണശീലങ്ങള്‍,ഉറക്കം,മാനസികാരോഗ്യം എന്നിവയെക്കുറിച്ച് ശ്രദ്ധിച്ചാല്‍ തന്നെ പുരുഷന്‍മാരിലെ അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

പെട്ടന്ന് ശരീരഭാരം കുറയ്ക്കാന്‍ ചിലരെങ്കിലും ചെയ്യാറുള്ള ഒന്നാണ് വെള്ളം കുടിക്കാതിരിക്കുന്നത്. മാത്രമല്ല അമിതമായി വിയര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും നിര്‍ജ്ജലീകരണത്തിലേയ്ക്ക് നയിക്കും. തലകറക്കം, തലവേദന, അവയവങ്ങളുടെ പ്രവര്‍ത്തനം മോശമാകുക തുടങ്ങിയ അവസ്ഥകള്‍ക്കും ഇത് കാരണമാകാം.നന്നായി വിയര്‍ക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും  ചൂട് വെള്ളത്തില്‍ ശരീരം മുക്കി കിടക്കുന്നതുമെല്ലാം ചിലർ താത്കാലികമായി പെട്ടന്ന് ഭാരം കുറയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ്.

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ജീരകം തടി കുറയ്ക്കാന്‍ മികച്ചതാണ്. ഇത് ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു.ഉപാപചയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ജീരകം. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തം ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ തുടങ്ങിയ സങ്കീര്‍ണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു.ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്. നല്ല ശോധനയ്ക്കും ജീരകം നല്ലതാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories