എണ്ണ പലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ മഴക്കാലത്ത് എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
എണ്ണപലഹാരങ്ങള്‍ കൊളസട്രോളുകളും തടിയും വര്‍ധിപ്പിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.മഴക്കാലത്ത് പ്രതിരോധ ശേഷി കുറയുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം.
ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. നാരാങ്ങാ നീര് വെള്ളം കുടിക്കുന്നതും ഉത്തമമാണ്. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കാന്‍ ഇത് സഹായകരമാണ്. ഇവയിലെ നാരുകള്‍ വയറിലുണ്ടാകുന്ന അസ്വസ്തകള്‍ക്കും കൊഴുപ്പ് നീക്കം ചെയ്യാന്‍ നല്ലതാണ്.
കൂടാതെ എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കിയ ശേഷം നടക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കും. എണ്ണപ്പലഹാരം കഴിച്ച ശേഷം തണുതത് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിലാക്കണം. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദഹനത്തിന് ബുന്ധിമുട്ടുണ്ടാക്കും.