പണ്ടുകാലം മുതൽക്കെ ഒരു ഔഷധമായി ഉപയോഗിക്കുന്ന സസ്യമാണ് കറ്റാർവാഴ. പലതരം രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കാവുന്ന കറ്റാർവാഴയിൽ വൈറ്റമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കറ്റാർവഴയിൽ നിന്നാണ് ചെന്നിനായകം ഉണ്ടാക്കുന്നത്.
കറ്റാർവാഴയുടെ പ്രധാന ആരോഗ്യഗുണങ്ങൾ ചുവടെ
1. ചർമ്മാരോഗ്യത്തിന്
കറ്റാർവാഴ ചർമ്മാരോഗ്യത്തിന് വളരെ ഗുണകരമാണ്.സൗന്ദര്യ ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ് കറ്റാർവാഴ വിവിധ ചർമ്മ പ്രശ്നങ്ങളെ നേരിടാൻ ഇത് ഉപയോഗിക്കാറുണ്ട് . ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ.
കറ്റാർവാഴ ജെൽ മുറിവുകളും പൊള്ളലുകളും വേഗത്തിൽ മാറ്റുവാൻ സഹായിക്കുന്നു. ഇതിലെ ആൻ്റി ബാക്റ്റിരിയ, അണുനാശിനി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും, പുതിയ മുഖക്കുരു വരുന്നത് തടയാനും സഹായിക്കുന്നു. മുടിയുടെയും കണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കാൻ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
2. ദഹനത്തിന്
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ജ്യൂസ് കുടിച്ചാല്‍ മതിയാകും.കൊളസ്‌ട്രോള്‍ കുറക്കാൻ കറ്റാർവാഴ ജ്യൂസ് ഫലപ്രദമാണ് .കറ്റാർവാഴ ജ്യൂസ് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു.
3. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കുന്നു.കറ്റാർവാഴ ജ്യൂസ് പല്ലിലെ പ്ലാക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ അണുനാശിനി ഗുണങ്ങൾ വായിലെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നു.