മുടികളര്‍ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. പുതുതലമുറ മാത്രമല്ല നരച്ച മുടി മറയ്ക്കാനായും പലരും മുടി കളര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാതെയാണ് പലരും കളറിങ് ചെയ്യാറുള്ളത്.
ഫാഷന്റെ ഭാഗമായും മുടിയുടെ ഭംഗി കൂട്ടാനും വെളുത്ത മുടി മറയ്ക്കാനായുമൊക്കെ തലമുടിയില്‍ കളര്‍ ചെയ്യുന്നവര്‍ നിരവധിയാണ്. ചിലര്‍ അടിക്കടി കളര്‍ മാറ്റി മാറ്റി ഇത്തരം പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നവരാണ്.
ഇടയ്ക്കിടെയുള്ള ഈ കളറിങ്, പ്രത്യേകിച്ച് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഡൈ ഉപയോഗിച്ചുള്ള കളറിങ് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് ഇല്ലാതെയാവാം ഇവര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്.
കളറിങ് ഏറ്റവുമധികം അപകടമുണ്ടാക്കുന്നത് മുടിയുടെ പുറമേയുള്ള ഭാഗമായ ഹെയര്‍ ഷാഫ്റ്റിനാണ്.അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നീ കെമിക്കലുകളാണ് ഹെയര്‍ ഡൈകളിലുള്ളത്. ഹെയര്‍ ക്യൂട്ടിക്കിളിലേക്ക് കടക്കാനും കളര്‍ നല്‍കാനും ഇവ സഹായിക്കും.
എന്നാല്‍ ഈ കെമിക്കലുകള്‍ മുടിയുടെ സ്വാഭാവികമായ എണ്ണമയവും പ്രോട്ടീനും നഷ്ടപ്പെടുത്തി മുടി പൊട്ടുന്നതിനും വരണ്ടതാക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ച് ഇവ മുടിയിലേക്ക് എത്തുമ്പോള്‍ ഹെയര്‍ ഷാഫ്റ്റിനെ ദുര്‍ബലമാക്കുകയും മുടിയുടെ അറ്റം പിളരുന്നതിനു കാരണമാകുന്നു. മുടിക്ക ്പുറമേയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കുപരിയായി തലയോട്ടിയെയും ആവര്‍ത്തിച്ചുള്ള കളറിങ് ദോഷകരമായി ബാധിക്കും.
ഇത്തരം കളറുകള്‍ ചില ആളുകളില്‍ അലര്‍ജി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹെയര്‍ ഡൈയിലുള്ള കെമിക്കലുകള്‍ തലയോട്ടിയിലെ സെന്‍സിറ്റീവ് ചര്‍മത്തെ ബാധിക്കുകയും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
തലയോട്ടിയിലെ ചര്‍മത്തിന്റെ സെന്‍സിറ്റിവിറ്റി, സോറിയാസിസ്, എക്സീമ പോലുള്ള ഘടകങ്ങള്‍ക്കനുസരിച്ച് ഇവയില്‍ മാറ്റമുണ്ടാകാം. ഹെയര്‍ ഡൈിലെ കെമിക്കലുകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായെക്കാം.
ചിലരില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമേ മാനസികപ്രശ്നങ്ങള്‍ക്കും ഹെയര്‍ ഡൈയിങ് കാരണമാകാറുണ്ട്. ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനുള്ള ഉപാധിയായാണ് ചിലര്‍ മുടിയില്‍ കളര്‍ ചെയ്യുന്നത്.
എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടിയില്ലെങ്കില്‍ അടുത്ത പരീക്ഷണങ്ങളിലേക്ക് കടക്കുന്നവരുമുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത്തരം പാര്‍ശ്വഫലങ്ങള്‍കൂടി അറിഞ്ഞുവേണം അടിക്കടി മുടി കളര്‍ ചെയ്യേണ്ടത്.
കടുത്ത രാസപദാര്‍ഥങ്ങല്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുള്ള ഹെയര്‍ ഡൈകള്‍ തിരഞ്ഞെടുക്കാനും പ്രതിയേകം ശ്രദ്ധിക്കണം. സെന്‍സിറ്റീവ് ചര്‍മവും അലര്‍ജി പ്രശ്നങ്ങളുമുള്ളവര്‍ വിദഗ്ധാഭിപ്രായം അറിഞ്ഞതിന്‍ ശേഷം മാത്രം കളര്‍ ചെയ്യുക.