ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ രശ്‌മിക മന്ദന പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഹൈദരാബാദിൽ നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിൽ നടി ധരിച്ച സാരിയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ് ആവുന്നത്. പുഷ്പ, ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത പർപ്പിൾ നിറത്തിലുള്ള സാരിയിലാണ് രശ്മിക ആരാധകരുടെ ശ്രദ്ധ നേടിയത്.പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൺ മില്യൺ അധികം ലൈക്കുകൾ നേടിയിരിക്കുകയാണ്