Share this Article
ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടോ നിങ്ങൾക്ക്? എന്നാൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
Do you have hypertension? Let's see what foods should be included in the diet

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ്.  അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ദുശീലങ്ങളും നമ്മളെ ഈ രോഗത്തിലേക്ക് നയിച്ചേക്കാം.

സ്ഥിരമായി നമ്മള്‍ കഴിക്കുന്ന പ്രിയപ്പെട്ടതായ പല ഭക്ഷണ സാധനങ്ങളും ഹൈപ്പര്‍  ടെന്‍ഷന്‍  പോലുള്ള പല വിധ രോഗങ്ങളിലേക്കാണ് കൊണ്ടു ചെന്ന് എത്തിക്കുക. മലയാളികളെ സംബന്ധിച്ച് അരി ആഹാരം എന്ന് പറയുന്നത് ഒഴിച്ച് നിര്‍ത്താന്‍  സാധിക്കാത്ത ഒന്നാണ്. പലര്‍ക്കും മൂന്ന് നേരം അരി ആഹാരം കിട്ടിയാല്‍  അത്രയും സന്തോഷം എന്നതാണ്. എന്നാല്‍  ഇത് ശരീരത്തിന് അത്ര സന്തോഷമുള്ള കാര്യമല്ല.

പ്രത്യേകിച്ച് വൈറ്റ് റൈസ് കഴിക്കുന്നത്. അതുപോലെ തന്നെ മാറ്റി നിര്‍ത്തേണ്ട ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍  സഹായിക്കും. അമിത രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ഉപ്പിന്റെ ഉപയോഗവും കുറയ്‌ക്കേണ്ടതാണ്.  പപ്പടം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയൊക്കെ നിയന്ത്രിക്കേണ്ടതാണ്.  

പുതിയ തലമുറ ജങ്ക് ഫുഡുകള്‍ക്ക് പിറകേയാണ്. എന്നാല്‍ ഇത് പലവിധ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.  കൂടാതെ പാസ്ത പോലുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനും കാരണമാകുമെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ഇവയൊക്കെ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories