ഹൈപ്പറ്ററ്റീസ് - സി വൈറസിനെതിരെയുള്ള സ്വയം പരിശോധനയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. രോഗ നിര്‍ണയത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന OraQuick HCV യാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.
നിശബ്ദനായ പകര്‍ച്ചവ്യാധി... അതാണ് എച്ച്‌സിവി അഥവാ ഹൈപ്പറ്ററ്റീസ് - സി വൈറസ്. ലക്ഷണം കാണിക്കാത്ത എന്നാല്‍ ദീര്‍ഘകാലം ശരീരത്തില്‍ വസിക്കുന്ന വൈറസുകളാണിവ. കരളിനെ സാരമായി ബാധിച്ച് മരണത്തിന് പോലും ഹൈപ്പറ്ററ്റീസ് - സി വൈറസ് വഴിയൊരിക്കുന്നു.
ഇന്ത്യയില്‍ മാത്രം ഓരോവര്‍ഷവും ലക്ഷക്കണക്കിന് ആളുകളെയാണ് ഹെപ്പറ്റൈറ്റിസ് സി രോഗം ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഹെപ്പറ്റൈറ്റിസ് സി ബാധിതരായ 50 ദശലക്ഷം ആളുകളില്‍ 36% പേര്‍ക്ക് മാത്രമേ രോഗനിര്‍ണയം നടത്താന്‍ കഴിയുന്നുള്ളൂ. ഇതോടെയാണ് രോഗികള്‍ക്ക സ്വയം രോഗം തിരിച്ചറിയാനുള്ള ഒരുവിപ്ലവത്തിന് ലോകാരോഗ്യ സംഘടന തുടക്കം കുറിക്കുന്നത്.
OraSure Technologies നിര്‍മ്മിക്കുന്ന OraQuick HCV സെല്‍ഫ്-ടെസ്റ്റ് എന്ന് വിളിക്കുന്ന റാപ്പിഡ് ആന്റിബോഡി ടെസ്റ്റാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കേുന്നത്. 2017ല്‍ പ്രീ ക്വാളിഫൈഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇപ്പോഴാണ് ഡബ്ലൂഎച്ചഒ OraQuick HCV ക്ക് അംഗീകാരണം നല്‍കുന്നത്.
ആളുകള്‍ക്ക് വീട്ടിലിരുന്ന് പോലും പരിശോധന നടത്താന്‍ കഴിയുന്ന രീതിയിലാണ് OraQuick HCV രൂപകല്‍പന ചെയ്തിരിക്കുന്നത്. ഓരോ രാജ്യങ്ങളും ഈ ദൗത്യം ഏറ്റെടുക്കുന്നതോടെ 90% ആളുകളുകള്‍ക്കും രോഗനിര്‍ണയം സാധ്യമാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ, റഗുലേഷന്‍ ആന്‍ഡ് പ്രീക്വാളിഫിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ.റോജിരിയോ ഗാസ്പര്‍ അവകാശപ്പെടുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് പോലും കുറഞ്ഞ ചിലവില്‍ ഇവ ലഭ്യമാക്കലാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.