Share this Article
image
പുകവലി ശീലം മാറ്റാന്‍ പറ്റുന്നില്ലേ, അഡിക്റ്റാണോ നിങ്ങള്‍? ; മാറ്റാനുള്ള മാര്‍ഗങ്ങളിതാ....
Can't stop smoking, are you an addict? ; Here are ways to change…

പുകവലിയുടെ ദൂഷ്യഫലങ്ങള്‍  എത്രകേട്ടാലും ആ ശീലം ഉപേക്ഷിക്കാത്തവര്‍ നിരവധിയാണ്. പല മരുന്നുകള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരും ഉണ്ട്. ഇപ്പോഴിതാ പുകവലി ശീലം മാറാന്‍ ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്. പൊതു സമൂഹത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും പൊതുവായി കാണുന്ന മുന്നറിയിപ്പാണിത്. എന്നാല്‍ ഈ മുന്നറിയിപ്പ് പാലിക്കാന്‍ എല്ലാവരും തയ്യാറാകുന്നുണ്ടൊ. നിസ്സംശയം പറയാം ഇല്ല എന്ന്. ഗുരുതര രോഗങ്ങള്‍ പിടിപെടുമെന്ന് അറിഞ്ഞിട്ടും പുകവലിക്കുന്നവരാണ് പലരും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ 1.25 ബില്യണ്‍ പുകയില ഉപയോക്താക്കളില്‍ 60% ത്തിലധികം പേരും ആ ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പുകവലിയുടെ ആസക്തിയില്‍ നിന്ന് വിട്ടുപോരാന്‍ കഴിയാത്തതാണ് പ്രശ്‌നം.

ഇപ്പോഴിതാ പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വരേനിക്ലിന്‍, നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, ബ്യൂപ്രിയോണ്‍, സൈറ്റിസിന്‍ തുടങ്ങിയ മരുന്നുകള്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.

കെന്‍വ്യുവിന്റെ നിക്കോട്ടിന്‍ ഗമ്മും സ്റ്റിക്കറും പുകവലി കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. പുകവലി ആസക്തിയില്‍ നിന്ന് മോചനം നേടുന്നതിനായി 30 സെക്കന്റ്  മുതല്‍ 3 മിനുറ്റ് വരെയുള്ള  ഹ്രസ്വമായ കൗണ്‍സിലിംഗ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ പ്രര്‍ത്തകര്‍ക്കും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കുന്നു. 

പുകയില ഉപേക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകള്‍ ആദ്യമായാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കുന്നത്.പുകയില ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന 750 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories