Share this Article
നല്ല നിറത്തിന് അരിപ്പൊടി ഒന്ന് ട്രൈ ചെയ്യൂ
വെബ് ടീം
posted on 26-04-2024
1 min read
Try rice powder for better color

ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്നവരാണ് സ്ത്രീകൾ  .ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും വേണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്  ഇതിനായി അടുക്കളയിലെ പല ചേരുവകളും ഉപയോഗിയ്ക്കാം. അരിപ്പൊടി ഇതിനുള്ള നല്ലൊരു വഴിയാണ്.

അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന പ്രാഥമിക ചേരുവകൾ ചർമ്മത്തിൻ്റെ വാർദ്ധക്യം തടയുന്നതിനും കരിവാളിപ്പ്  കുറയ്ക്കുന്നതിനും ചർമ്മത്തിൻ്റെ തിളക്കം വർദ്ധിക്കുന്നതിനും  ചർമ്മത്തിൻ്റെയും മുടിയുടെയും വളർച്ച മെച്ചപ്പെടുത്തുന്നതിനും സഹായിയ്ക്കുന്നു .

ഇതിൽ ഗാമാ-ഓറിസാനോൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ നിറം മാറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന ഒരു എൻസൈം ആണ്. 

വിറ്റാമിൻ ബി പോലുള്ള നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് അരി, ഇത് ചർമ്മത്തിൻ്റെ ഘടന മികച്ചതാക്കാൻ സഹായിക്കുന്നു.ചർമ്മത്തിലെ അഴുക്ക് പുറന്തള്ളാൻ സഹായിക്കുന്നതുമാണ് അരിപ്പൊടി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories