Share this Article
നിങ്ങൾക്കും കുറയ്ക്കാം കുടവയർ !
You can reduce the belly fat!

ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍. മോശം ജീവിത ശൈലിയാണ് കുടവയറിന് പിന്നിലെ പ്രധാന കാരണം. കുടവയര്‍ കുറയ്ക്കാനും മാര്‍ഗങ്ങളുണ്ട്.

ശരീരത്തിന് ആവശ്യമുള്ളതിനു അധികം കലോറി അടങ്ങിയ  ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയും എന്നാല്‍  അതിനനുസരിച്ച വ്യായാമം ചെയ്യാത്തത് മൂലവുമാണ് കുടവയര്‍ ഉണ്ടാകുന്നത്.  വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് കുടവയര്‍  ഉണ്ടാക്കുക. 

ഇതേപറ്റി ഐസിഎം ആര്‍ അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി അതില്‍  പറയുന്നത് പ്രമേഹം, ഹൃദയാഘാതം, ഫാറ്റി ലിവര്‍, പിത്താശയക്കല്ല്, സന്ധി തകരാറ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ കാരണമാകാമെന്നാണ്.  എന്നാല്‍  ആരോഗ്യകരമായ ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍  കുടവയറില്ലാതാകാമെന്നാണ് പഠനം പറയുന്നത്.

കൂടാതെ പഞ്ചസാര, ഉപ്പ്, എണ്ണ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മദ്യം, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ആവശ്യത്തിനുള്ള ഉറക്കമില്ലായ്മ കുടവയറിലേക്ക് നയിക്കുമെന്നതിനാല്‍ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കുടവയര്‍ കുറയ്ക്കാം.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories