ശാരീരികാരോഗ്യത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. എന്നാല്‍ മിക്കവരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലെന്നതാണ് സത്യം. ഇന്ന് മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടുതലാണെന്നാണ് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇന്ന് തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. ഇത് വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും വളരെ മോശമായി ബാധിക്കുകയും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
മാനസിക പിരിമുറുക്കം താരതമ്യേന എല്ലാ വ്യക്തികളിലും കാണപ്പെടുന്ന ഒന്നാണ്. എന്നാൽ മാനസിക പിരിമുറുക്കത്തിൻ്റെ തോത് കൂടുന്നതിനനുസരിച്ച് വ്യക്തികളുടെ സ്വഭാവത്തിലും ദൈന്യം ദിന ജീവിതത്തിലും മാറ്റങ്ങൾ വരാറുണ്ട്.
മാനസിക പിരിമുറുക്കം എന്താണ്?
മാനസിക പിരിമുറുക്കം ഒരു വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് നിത്യജീവിതത്തിന്റെ ഭാഗമാണ്, എന്നാൽ നിരന്തരമായുണ്ടാകുന്ന പിരിമുറുക്കം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങൾ
ഉറക്ക പ്രശ്നങ്ങൾ: ഉറക്കക്കുറവ്, ഉറക്കത്തിൽ തടസ്സം.
ഭക്ഷണ പ്രശ്നങ്ങൾ: അമിത ഭക്ഷണം, ഭക്ഷണം ഒഴിവാക്കൽ.
ശാരീരിക ലക്ഷണങ്ങൾ: തലവേദന, നെഞ്ച് വേദന, ഹൃദയമിടിപ്പ് കൂടുക.
വ്യവഹാരപരമായ മാറ്റങ്ങൾ: ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുക, മദ്യം, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക.
മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള മാർഗങ്ങൾ
മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നീണ്ടുനിൽക്കുന്ന സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും.
വ്യായാമം: മനസ്സിനെ ശാന്തമാക്കി വച്ചുകൊണ്ട് സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് വ്യായാമ ശീലം. നിത്യ വ്യായാമം, യോഗ.
ആരോഗ്യകരമായ ഭക്ഷണം: പോഷക സമൃദ്ധമായ ഭക്ഷണം കഴുകുക
സുഹൃത്തുക്കളും കുടുംബവും: അവരോടൊപ്പം സമയം ചിലവഴിക്കുക.
മദ്യവും മയക്കുമരുന്നും ഒഴിവാക്കുക: ഇവയുടെ ഉപയോഗം കുറയ്ക്കുക.
മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ
അമിതവണ്ണം: അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം.
മാനസികാരോഗ്യ പ്രശ്നങ്ങൾ: ഉത്ക്കണ്ഠ, വിഷാദം.
താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക:
സ്വയം ഉപദ്രവിക്കാനുള്ള ചിന്ത.
മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള തോന്നൽ.
നെഞ്ച് വേദന.
തലവേദന
മാനസിക പിരിമുറുക്കം ഒരു ഗുരുതര പ്രശ്നമാണ്, എന്നാൽ ഇത് നിയന്ത്രിക്കാനും ചികിത്സിക്കാനും സാധ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്ന്, മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കുക.