അമ്മയാവുകയെന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും സന്തോഷവും അഭിമാനകരവുമായ നിമിഷമാണ്. എന്നാല്‍ പ്രസവ സമയത്ത് കുഞ്ഞിനെ പോലെത്തന്നെ അമ്മയ്ക്കും മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യമാണ്. പ്രസവശേഷമുള്ള വിഷാദരോഗങ്ങള്‍ എന്തൊക്കെയെന്നും അതിനെ ഏതെല്ലാം രീതിയില്‍ പരിഹരിക്കാമെന്നും നോക്കാം.
മിക്ക സ്ത്രീകളിലും പ്രസവ ശേഷം കണ്ടു വരുന്ന പ്രശ്‌നമാണ് പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷന്‍.കുഞ്ഞിന് നല്‍കുന്ന അതേ പരിഗണന തന്നെ അമ്മയ്ക്കും നല്‍കാന്‍ ശ്രദ്ധിക്കണം. പല കാരണങ്ങള്‍ക്കൊണ്ടും വിഷാദരോഗമുണ്ടായേക്കാം.
ഏറ്റവും കൂടുതല്‍ വിഷാദ രോഗം പിടിപെടുന്നത് ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭകാലവും അമ്മയായതിനുശേഷമുള്ള ജീവിതവും.
മാനസികമായും ശാരീരികമായും പൊരുത്തപ്പെടാന്‍ ഏറെ സമയമെടുക്കും. പോസ്റ്റ്‌പോര്‍ട്ടത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് വിഷാദഭാവം, ക്ഷീണം അനുഭവപ്പെടുക, എല്ലാത്തിനോടും വെറുപ്പ് ,കുഞ്ഞിനോടുള്ള താല്‍പര്യ കുറവ്, ആത്മഹത്യാ ചിന്ത, ചെയ്യുന് കാര്യങ്ങളില െഏകാഗ്രത കുറവ്, ആത്മഹത്യ പ്രവണത, വിശപ്പില്ലായ്മ, ഉറക്കകുറവ്, തുടങ്ങിയവയെല്ലാം പോസ്റ്റ് പോര്‍ട്ടം ഡിപ്രഷന്റ ലക്ഷണങ്ങളാണ്.
കഴിവതും അമ്മമാര്‍ക്കൊപ്പം ചിലവഴിക്കാനും, അവര്‍ക്ക് വേണ്ട പരിഗണന നല്‍കാനും ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നതു വഴിയും ധ്യാനത്തിലൂടെയും സ്ത്രീകളില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാക്കും. ലക്ഷണങ്ങള്‍ കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കണം.