ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. ക്യാമ്പസിൽ രാത്രി പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം.
രണ്ട് പേർ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്യുകയായിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിനി ആണ് അതിക്രമത്തിന് ഇരയായത്. കോട്ടൂർപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.