Share this Article
Union Budget
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ഹൈസെക്യൂരിറ്റി ജയില്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു
Notorious criminal Balamurugan escaped from Viyyur High Security Jail premises

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു..വിയ്യൂർ  ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്.നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട്  ആലംങ്കുളം സ്വദേശി ബാലമുരുകൻ.

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ  നിന്നാണ്  ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.തമിഴ്നാട്ടിലെ  പെരിയ കോടതിയിൽ ഹാജരാക്കി തിരികെ  ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ്  ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടത് . ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ പ്രതി ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി   പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories