കോയമ്പത്തൂരില്‍ മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്.
വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്. ഭര്‍ത്താവ് സ്വരൂപ് (എന്‍ജിനീയര്‍, ബംഗളൂരു ) മകന്‍: ശ്രാവണ്‍ (പോളി ടെക്‌നിക് വിദ്യാര്‍ഥി)