Share this Article
യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ
വെബ് ടീം
posted on 19-09-2024
1 min read
women body in suitcase

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്കേയ്സിലാക്കി ജനവാസമേഖലയിൽ ഉപേക്ഷിച്ചു. കഷ്ണങ്ങളാക്കി വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. മരിച്ചത് ചെന്നൈയ്ക്കടുത്തുള്ള മണലി സ്വദേശിനിയായ ദീപികയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മണി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സ്യൂട്ട്കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാണ് ഇയാൾ താമസിക്കുന്നത്. 

പുലർച്ചെ 5.30ഓടെ ചെന്നൈ കുമാരൻ കുടിൽ സ്വദേശി തൊറൈപാക്കം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് കിടക്കുന്നതിനെക്കുറിച്ച് പോലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഈ വർഷം ഓഗസ്റ്റിൽ ചെന്നൈയിലെ ട്രിപ്ലിക്കെയ്ൻ ഏരിയയിലെ ഹോട്ടൽ മുറിയിൽ 28 കാരിയായ യുവതിയെ ഒരാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം, ചെന്നൈയിലെ ഒരു ഹോട്ടലിൽ 20 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തിയിരുന്നു, തുടർന്ന് മൃതദേഹത്തിൻ്റെ ചിത്രം തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ആഷിഖ് എന്ന പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇരയുടെ സുഹൃത്തുക്കൾ ശ്രദ്ധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories