നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍. ടിവികെയുടെ പ്രഥമ സമ്മേളന വേദിയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വഴിത്തിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. ഡിഎംകെയെ രാഷ്ട്രീയ ശത്രുവായി വിജയ് തിരിച്ചറിഞ്ഞു.
കുടുംബ രാഷ്ട്രീയത്തിനെതിരെ മാറ്റം കൊണ്ടുവരുമെന്ന വിജയിയുടെ പ്രഖ്യാപന സ്വാഗതാര്‍ഹമെന്നും തമിഴിസൈ സൗന്ദര്‍രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം സഖ്യകക്ഷികള്‍ക്കും അധികാരത്തിന്റെ പങ്കുനല്‍കുമെന്ന വാഗ്ദാനത്തെ ചെറുപാര്‍ട്ടികളും സ്വാഗതം ചെയ്തു.
സഖ്യകക്ഷികളെ പരിഗണിക്കാത്ത ഡിഎംകെക്കും അണ്ണാ ഡിഎംകെക്കും വിജയയുടെ പ്രഖ്യാപനങ്ങള്‍ വെല്ലുവിളിയാകുമെന്നും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും പുതിയ കഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടു.