തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനി, മധുര, ശിവഗംഗ, രാമനാഥപുരം, ദിണ്ടിക്കല്‍ എന്നീ ജില്ലകള്‍ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുനെല്‍വേലി, കന്യാകുമാരി , തൂത്തുക്കുടി ജില്ലകളില്‍ അതിതീവ്ര മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. അതേസമം എട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. തൂത്തുക്കുടിയിലേക്കുള്ള വിമാന സര്‍വീസിനെയും ബാധിച്ചു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കേരളത്തിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.50 അടിയായി ഉയര്‍ന്നു.