Share this Article
Union Budget
പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പണിക്കിടയിൽ വൈദ്യുതാഘാതമേറ്റു; 4 പേർ മരിച്ചതായി റിപ്പോർട്ട്; സംഭവം കന്യാകുമാരി എന്നയംപുത്തംപുരയിൽ
വെബ് ടീം
posted on 01-03-2025
1 min read
ELECTROCUTED

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയിൽ നാലുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെയാണ് അപകടം. വലിയ കോണി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സീരിയൽ ബൾബുകൾ ഇടുന്ന പണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. 

ഇരുമ്പു കോണിയിൽ നിന്ന് ജോലി ചെയ്തിരുന്ന മൈക്കൾ വിജയൻ ( 52 ), ദസ്തസ് (35), ശോഭൻ (45), മതൻ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിൽ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories