Share this Article
കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് തോട്ടത്തിൽ നിന്ന്
വെബ് ടീം
posted on 04-05-2024
1 min read
missing-for-2-days-congress-leader-burnt-body-found

ചെന്നൈ: തമിഴ്നാട്ടിൽ രണ്ടു ദിവസം മുന്‍പ്‌ കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കാണാതായതുമായി  ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം നടത്തി വരുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. 

ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.  കൊലപാതകമാണോ ആത്മഹത്യ ആണോ എന്നതിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories