രാഷ്ട്രപതി ദ്രൗപതി മുര്‍മു നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് തമിഴ്‌നാട്ടിലെത്തും. രാവിലെ പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തുന്ന രാഷ്ട്രപതി നീലഗിരിയിലേക്ക് പോകും.
നാളെ വില്ലിങ് ടെണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജ് സന്ദര്‍ശിക്കുന്ന രാഷ്ട്രപതി മറ്റന്നാള്‍ ഊട്ടി രാജ്ഭവനില്‍ ആദിവാസി വിഭാഗത്തിലെ സ്ത്രീകളുമായി സംവദിക്കും.ശനിയാഴ്ച തിരുവാരൂരില്‍ കേന്ദ്രസര്‍വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കും.