Share this Article
ഫിന്‍ജാൽ കര തൊട്ടു; അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമാകും; തമിഴ്നാട്ടിൽ 10 ജില്ലകളിൽ റെഡ് അലർട്ട്, ചെന്നൈയിൽ പെരുമഴ,വെള്ളക്കെട്ട്
വെബ് ടീം
posted on 30-11-2024
1 min read
cyclone-fengal-begins-landfall-

ചെന്നൈ: ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീര​ദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. ചെന്നൈ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

ചെന്നൈയിൽ ഷോക്കേറ്റ് 3 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.മണ്ണടിയിൽ ATMൽ നിന്ന് പണമെടുക്കുന്നതിനിടയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വേളാച്ചേരി സ്വദേശി  ശക്തിവേൽ എന്നയാളും മരിച്ചു.ടണലിലെ വെള്ളം നീക്കുന്നതിനിടെ ഷോക്കേറ്റ് ഗണേശപുരം സ്വദേശിയും മരിച്ചു.

പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ ​ഗതാ​ഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു.

വരുന്ന 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കുമെന്നും ജാ​ഗ്രതയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പു നൽകി. സ്ഥിതി നിയന്ത്രണത്തിലാണ്. ഏതു സാഹചര്യത്തേയും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories