ചെന്നൈയിലെ നങ്കനല്ലൂരിൽ ഗേറ്റ് ദേഹത്തേക്ക് വീണ് ഏഴുവയസികാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും എത്തിയതിനു പിന്നാലെയായിരുന്നു അപകടം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
പിതാവാണ് സ്ഥിരമായി കുട്ടിയെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ട് വരുന്നത്. ഇത്തരത്തിൽ വ്യാഴാഴ്ചയും സ്കൂളിൽ നിന്നും കുട്ടിയെ വീട്ടിലെത്തിച്ച ശേഷം ഇരുമ്പു ഗേറ്റ് അടച്ചതിനു പിന്നാലെ ഗേറ്റ് കുട്ടിക്ക് മേൽ വീഴുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അയൽക്കാരും കുട്ടിയുടെ അച്ഛനും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.