Share this Article
വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു: ഉറക്കത്തിലായിരുന്ന നാല് കുടുംബാംഗങ്ങൾ മരിച്ചു
വെബ് ടീം
posted on 31-12-2023
1 min read
Four family members died after roof collapsed and fell on them

തിരിച്ചിറപ്പള്ളി: തമിഴ്നാട്ടിൽ തിരിച്ചിറപ്പള്ളിയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ മാരിമുത്തുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രതിഭ (12), ഹരിണി (10) എന്നിവരാണു മരിച്ചത്.

അപകടമുണ്ടായ സമയത്ത് മാരിമുത്തു വീട്ടിലുണ്ടായിരുന്നില്ല. ഒരു ബന്ധുവിന്റെ സംസ്കാര ചടങ്ങിനായി  ചെന്നൈയിലേക്കു പോയിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പുലർച്ചെ അടുത്തവീട്ടിലെ അയൽക്കാരനാണു മേൽക്കൂര ഇടിഞ്ഞുകിടക്കുന്നതു കണ്ടത്. 1972ൽ നിർമിച്ച കെട്ടിടമാണിതെന്ന് അയൽക്കാർ പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories