Share this Article
പലതവണ പറഞ്ഞിട്ടും വീട്ടുകാർ വിവാഹം ആലോചിച്ചില്ല; 23കാരൻ ജീവനൊടുക്കി
വെബ് ടീം
posted on 29-02-2024
1 min read
23year old commit suicide

ചെന്നൈ: വീട്ടുകാര്‍ വിവാഹം ആലോചിക്കാത്തതിനെ തുടര്‍ന്ന് 23കാരന്‍ ജീവനൊടുക്കി. മധുരയിലെ ലാലാപുരം സ്വദേശി വടമലൈയുടെ മകന്‍ മദന്‍കുമാറാണ് മരിച്ചത്. തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്‍ ക്ഷണിക്കണമെന്നും മദന്‍ നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വീട്ടുകാര്‍ മദനെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറായില്ല. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാനും പിതാവ് വടമലൈ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം മദ്യലഹരിയിലായിരുന്ന മദന്‍ വിവാഹക്കാര്യം പറഞ്ഞു പിതാവുമായി വീണ്ടും വഴക്കിട്ടു.

ഒടുവില്‍ പിതാവിന് മുന്നില്‍ വച്ച് മദൻ വിഷം കഴിക്കുകയായിരുന്നു. മദനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories