Share this Article
Union Budget
ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി
വെബ് ടീം
posted on 07-03-2025
1 min read
mk stalin

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡലപുനര്‍നിര്‍ണയ നീക്കത്തിനെതിരേ ശക്തമായി പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്രനീക്കത്തിൽ ആശങ്കകള്‍ പങ്കുവെച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കന്മാര്‍ക്കും കത്തെഴുതിയതായി സ്റ്റാലിൻ  പറഞ്ഞു.പാര്‍ലമെന്റ് സീറ്റുകളുടെ പുനര്‍നിര്‍ണയം ഫെഡറലിസത്തിനു നേര്‍ക്കുള്ള നഗ്നമായ കന്നാക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും ഭരണമികവും പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിൽ ന്യായമായി ലഭ്യമാകേണ്ട ശബ്ദത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ശിക്ഷിക്കലാണിത്. ഈ ജനാധിപത്യ അനീതി നമ്മള്‍ അനുവദിച്ചു കൊടുക്കാന്‍ പോവുന്നില്ല, സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി എന്നിവര്‍ക്കും കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ പാര്‍ട്ടി നേതാക്കന്മാര്‍ക്കും കത്തെഴുതിയതായി സ്റ്റാലിന്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories