Share this Article
22 കാരിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
വെബ് ടീം
posted on 03-09-2024
1 min read
yashika

ഊട്ടി: 22കാരിയുടെ മരണത്തിൽ ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ.വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്ന് അറിയിച്ച യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. 

ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ 24-നാണ് യാഷിക കൊല്ലപ്പെട്ടത്. 

വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.

മരണത്തില്‍ ദുരൂഹതയാരോപിച്ച് യാഷികയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നു. പുണെയില്‍ നടന്ന ശാസ്ത്രീയപരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യാഷികയുടെ ബന്ധുക്കള്‍ ഊട്ടി ജി വണ്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇമ്രാന്‍ഖാനെയും യാസ്മിനെയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ്സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഖാലിഫാണ് സയനൈഡ് എത്തിച്ചുകൊടുത്തത്.

സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് യാഷികയും ഇമ്രാന്‍ഖാനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories